കാലടി : ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിയുടെ ഭാഗമായി സി.പി.എം കാലടി ലോക്കൽ കമ്മിറ്റി പച്ചക്കറിക്കൃഷി തുടങ്ങി . ലോക്കൽ കമ്മിറ്റി അംഗം
എ. കെ. ബേബിയുടെ യോർദ്ധാനാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത് . കാലടി ഫാർമേഴ്സ് ബാങ്കും കൃഷിയിൽ പങ്കാളിയാണ് . വിത്തിടൽ അങ്കമാലി ഏരിയാ കമ്മിറ്റി അംഗം എം. ടി .വർഗ്ഗീസ് നിർവ്വഹിച്ചു . ലോക്കൽ കമ്മിറ്റി സെക്രട്ടറി ബേബി കാക്കശ്ശേരി, കർഷകസംഘം മേഖലാ ഭാരവാഹി എം. ജെ. ജോർജ്, എസ് .സുരേഷ് ബാബു , സെബാസ്റ്റ്യൻ കന്നപ്പിള്ളി, എം. കെ. എൽദോ , എൽദോ .എം .ജോൺ എന്നിവർ സംസാരിച്ചു.