നെടുമ്പാശേരി: സി.പി.ഐ അങ്കമാലി മണ്ഡലം സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.കെ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ കൗൺസിൽ അംഗം വി.കെ. രാമകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി പി. രാജു, കെ.കെ. വേണു, വി.കെ. രാജപ്പൻ, പി. നവകുമാരൻ, സി.ബി. രാജൻ, എം.ടി. നിക്സൺ, ഇ.കെ. ശിവൻ, കെ.ബി. അറുമുഖൻ, ഡോ. സ്റ്റീഫൻ പാനികുളങ്ങര എന്നിവർ പ്രസംഗിച്ചു.