കളമശേരി:കുടുംബ കോടതികളുടെ പ്രവർത്തനത്തിൽ സമൂല മാറ്റം അനിവാര്യമാണെന്ന് ദേശീയ വനിതാ കമ്മീഷൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായുള്ള അഭിപ്രായരൂപീകരണ സമ്മേളനം അഭിപ്രായപ്പെട്ടു. നുവാൽസ് വൈസ് ചാൻസലർ ഡോ കെ.സി. സണ്ണി ഉദ്ഘാടനം ചെയ്തു. ദേശീയ വനിതാ കമ്മീഷൻ ജോ.സെക്രട്ടറി അഷോളി ചാലൈ മുഖ്യ പ്രഭാഷണം നടത്തി. നുവാൽസ് കുടുംബ വനിതാ കേന്ദ്രം ഡയറക്ടർ ഡോ.ഷീബ എസ്. ധർ, അസി. പ്രൊഫ ഡോ. അപർണ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.