
നെടുമ്പാശേരി: കാരയ്ക്കാട്ടുകുന്ന് കവലയിലെ പ്രകാശിക്കാത്ത ഹൈമാസ്റ്റ് ലൈറ്റിന്റെ വിളക്ക് കാലിൽ റീത്ത് വച്ച് ഡി.വൈ.എഫ്.ഐ നെടുമ്പാശേരി വെസ്റ്റ് മേഖലാ കമ്മിറ്റി പ്രവർത്തകർ പ്രതിഷേധിച്ചു. കാരയ്ക്കാട്ടുകുന്ന് ഇരുട്ടിലായിട്ടും നടപടി സ്വീകരിയ്ക്കാത്ത പഞ്ചായത്തിന്റെയും എം.എൽ.എയുടെയും നടപടി പ്രതിഷേധാർഹമാണെന്ന് കമ്മിറ്റി ആരോപിച്ചു.
ആലുവ ബ്ലോക്ക് കമ്മിറ്റി അംഗം സജിൻ മുരളി റീത്ത് വച്ചു. മേഖലാ പ്രസിഡന്റ് ജിനോയ് പോൾ, വി.കെ. രാജീവ്, ടി.കെ. ചന്ദ്രൻ, കെ.ഐ. ബാബു എന്നിവർ സംസാരിച്ചു.