അങ്കമാലി: സി.പി.ഐ അങ്കമാലി മണ്ഡലം സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം വി. കെ. രാമകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. നവകുമാരൻ രാഷ്ട്രീയ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി സി.ബി. രാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.ടി. നിക്സൺ, ഇ.കെ. ശിവൻ, ജില്ലാ സെക്രട്ടറി പി. രാജു, എക്സിക്യൂട്ടീവ് അംഗം കെ.ബി. അറുമുഖൻ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.ടി.പൗലോസ്, ടി.ഡി.വിശ്വനാഥൻ, എം.എം. പരമേശ്വരൻ, സീലിയ വിന്നി, വനജ സദാന്ദൻ ഡോ.സ്റ്റീഫൻ പാനികുളങ്ങര കെ.കെ.വേണു , വി.എ. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.