കൊച്ചി: തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെയും എസ്.ഡി.പി.ഐയും നിരോധിക്കാനുള്ള നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്ന് വിശ്വഹിന്ദു പരിഷത്ത് കേരളഘടകം ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ രാഷ്ട്രീയ, പരിസ്ഥിതി സംഘടനകളിലും ഐ.എസിന്റെ സ്ലീപ്പർസെല്ലുകൾ ഉണ്ടെന്ന് അറിയിച്ചിട്ടും നടപടികൾ കൈക്കൊണ്ടതായി അറിവില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയിൽ സമാന്തര ശക്തിയായി തീവ്രവാദിശക്തികൾ മാറി. ആഹാരം, വസ്ത്രം തുടങ്ങിയ കാര്യങ്ങളിലും ഇവരുടെ കടന്നുകയറ്റം പ്രബലമാണെന്ന് പ്രമേയത്തിൽ പറയുന്നു.