
മൂവാറ്റുപുഴ:സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ജില്ലാതല ക്വിസ് മത്സരം നടത്തി. റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന മത്സരത്തിൽ 48 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറിലേറെ കേഡറ്റുകൾ പങ്കെടുത്തു. മൂവാറ്റുപുഴ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും രാമമംഗലം ഹൈസ്ക്കൂൾ രണ്ടാം സ്ഥാനവും കൈതാരം ജി.എച്ച്.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഡീഷണൽ എസ്.പി കെ.എം. ജിജിമോൻ സമ്മാനം വിതരണം ചെയ്തു. നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി പി.പി.ഷംസ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി അർ.റാഫി, എ.ഡി.എൻ.ഒ പി.എസ്.ഷാബു, പി.എസ്.പണിക്കർ, കബീർ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.