കൂത്താട്ടുകുളം: വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്ന എൽ.ഡി.എഫ് ഭരണസമിതിയുടെ നടപടിക്കെതിരേ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്
വിത്സൺ കെ.ജോൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, പി.സി.ജോസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി കീരംതടം, കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡന്റ് എൻ.വി.ചാക്കോച്ചൻ, എം.എ.ഷാജി, ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ,ബോബി അച്ചുതൻ, സിബികൊട്ടാരം, സജി പനയാരംപിള്ളി, ജിനീഷ് വൻനിലം,ബേബി തോമസ്, മർക്കോസ് ഉലഹന്നാൻ, കെ.സി. ഷാജി എന്നിവർ സംസാരിച്ചു.