കാലടി: കാഞ്ഞൂർ ലയൺസ് ക്ലബ് കൊച്ചിൻ പ്രൈഡ്, കടവന്ത്ര പീപ്പിൾസ് അർബൻ ഡെവലപ്‌മെന്റ് നിധി ലിമിറ്റഡുമായി സഹകരിച്ച് കാഞ്ഞൂർ ആറങ്കാവിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു. കിൻഫ്ര എക്‌സ്‌പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാൻ സാബു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ. സുഭാഷ് മാളിയേക്കൽ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി കെ. വിജയകുമാർ, വി. റൂസൽ, സിജോ പൈനാടത്ത്, റീജിയൺ ചെയർമാൻ ഷാജി തോമസ്, സോൺ ചെയർമാൻ ബോബി കുര്യൻ, ക്ലബ് സെക്രട്ടറി യേശുദാസ് വേണാട്ട്, ജോയിന്റ് സെക്രട്ടറി സി. ചാണ്ടി, എക്‌സിക്യൂട്ടീവ് അംഗം ഷാജൻ ആന്റണി എന്നിവർ പ്രസംഗിച്ചു.