മൂവാറ്റുപുഴ: വീടില്ലാത്ത മറ്റു പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി) പെട്ടവർക്കുള്ള ഭവന നിർമാണ വായ്പക്ക് സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട കുടുംബ വാർഷിക വരുമാനം 1,20,000/- രൂപയിൽ കുറവുള്ളവർക്ക് 6.5% പലിശനിരക്കിൽ പരമാവധി 5 ലക്ഷം രൂപ വരെയും കുടുംബ വാർഷിക വരുമാനം 1,20,000 മുതൽ 3 ലക്ഷത്തിൽ താഴെ വരെയുള്ളവർക്ക് 7% പലിശ നിരക്കിൽ 10 ലക്ഷം രൂപവരെയും അനുവദിക്കും. ഗ്രാമപ്രദേശങ്ങളിൽ 6 സെന്റിൽ കുറയാതെയും നഗരപ്രദേശങ്ങളിൽ 5 സെന്റിൽ കുറയാതെയും വീട് നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം അപേക്ഷന്റെയോ സഹ അപേക്ഷകന്റെയോ പേരിൽ വേണം. വസ്തുവിന്റെ വിപണിവിലയുടെ 80% വരെ വായ്പ അനുവദിക്കും. വിപണി വില കുറവാണെങ്കിൽ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കാം. അപേക്ഷകന്റെ പ്രായം 18 നം 55 നും ഇടയിൽ ആയിരിക്കണം.
വായ്പാ അപേക്ഷാ ഫോം മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തെ കെ.എസ്.ബി.സി.ഡി.സി മൂവാറ്റുപുഴ ഉപജില്ലാ ഓഫീസിൽ നിന്ന് വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക്- 0485 - 2964005.