കുറുപ്പംപടി: കേരള കർഷകസംഘം കുറുപ്പംപടി വില്ലേജ് സമ്മേളനം നടത്തി. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മിനി ഗോപി ഉദ്ഘാടനം ചെയ്തു. കുറുപ്പംപടി വില്ലേജ് പ്രസിഡന്റ് കെ.ഒ.തോമസ് അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സെക്രട്ടറി കെ.എൻ.ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സോമൻ, കർഷക സംഘം ഏരിയാ സെക്രട്ടറി എസ്.മോഹനൻ, ഇ.വി.ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ,
പ്രീത എൽദോസ്, കെ.വി.ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റായി
കെ.എൻ. ഹരിദാസിനെയും സെക്രട്ടറിയായി എസ്.രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റായി ശ്രീജിത്ത്.പി.നായരെയും ജോയിന്റ് സെക്രട്ടറിയായി കെ.ഒ. തോമസിനെയും ട്രഷററായി ടി.എ.അനിൽ കുമാറിനെയും തിരഞ്ഞെടുത്തു.