dr-p-krishnankutty

കൊച്ചി: കുസാറ്റ് ഷിപ്പ് ടെക്‌നോളജി വകുപ്പിൽ എമറിറ്റസ് പ്രൊഫസറായി പ്രശസ്ത അക്കാഡമിക വിദഗ്ദ്ധനും ഗവേഷകനും നേവൽ ആർക്കിടെക്ടുമായ ഡോ.പി. കൃഷ്ണൻകുട്ടി ചുമതലയേറ്റു. ചെന്നൈ ഐ.ഐ.ടി ഓഷ്യൻ എൻജി​നിയറിംഗ് വകുപ്പിലെ മുൻ പ്രൊഫസറാണ്. ലണ്ടൻ റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് നേവൽ ആർക്കിടെക്ട്‌സിന്റെ ഏഷ്യയിൽ നിന്നുള്ള ഉപാദ്ധ്യക്ഷനും കേന്ദ്ര നേവൽ റിസർച്ച് ബോർഡിൽ ഹൈഡ്രോ ഡൈനാമിക് വിഭാഗത്തിന്റെ ചെയർമാനും കൂടിയാണ്. കുസാറ്റിൽ നിന്ന് 1981ൽ ബി.ടെക് നേവൽ ആർക്കിടെക്ച്ചർ കോഴ്‌സ് കഴി​ഞ്ഞ് മദ്രാസ് ഐ.ഐ.ടി, സ്‌കോട്‌ലന്റിലെ ഗ്ലാസ്‌ഗോ സർവ്വകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനവും ഗവേഷണവും ചെയ്തിട്ടുണ്ട്. നൂറ്റി മുപ്പതിലധികം ഗവേഷണപ്രബന്ധങ്ങളുടെ രചയിതാവാണ്.