പെരുമ്പാവൂർ: ഭരണകൂടഭീകരതയ്ക്കും ഫാസിസ്റ്റ് അക്രമങ്ങൾക്കുമെതിരെ എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 വരെ സംഘടിപ്പിക്കുന്ന സ്വതന്ത്ര്യസംരക്ഷണ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ നടന്നു. സമ്മേളനം മഹല്ല് കൂട്ടായ്മ രക്ഷാധികാരി വി.എച്ച്. അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു. മഹല്ല് കൂട്ടായ്മ ജില്ലാ ചെയർമാൻ മുഹമ്മദ് വെട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 15ന് പെരുമ്പാവൂരിൽ സ്വാതന്ത്ര്യസംരക്ഷണറാലിയും സമ്മേളനവും സംഘടിപ്പിക്കും. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്ത് നിർവ്വഹിച്ചു. മഹല്ല് കൂട്ടായ്മ രക്ഷാധികാരി ഇസ്മായിൽ ഫൈസി വണ്ണപ്പുറം, അബൂബക്കർ ഫാറൂഖി, എച്ച്. സുലൈമാൻ മൗലവി തുടങ്ങിയവർ സംസാരിച്ചു.