കാലടി: എസ്.എൻ.ഡി.പി ലൈബ്രറിയിൽ ആകാശവാണി കൊച്ചി നിലയം അനൗൺസർ ഷാജി യോഹന്നാൻ വായനയുടെ മാറുന്ന രൂപങ്ങൾ എന്ന വിഷയം അവതരണം നടത്തി. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ചിത്ര വിഭാഗം മുൻ മേധാവി ഡോ.ടി.ജി.ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം അങ്കമാലി ഏരിയാ ജോ. സെക്രട്ടറി എസ്. സുരേഷ് ബാബു, ലൈബറി വൈസ് പ്രസിഡന്റ് എം.വി ജയപ്രകാശ്, രാധാ മുരളീധരൻ, ഗംഗ പ്രിൻസ്, കെ.കെ. പ്രിൻസ് എന്നിവർ സംസാരിച്ചു .