പെരുമ്പാവൂർ: പെരുമ്പാവൂർ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ ക്ലബ് അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് സുരേഷ് കീഴില്ലം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.രാജീവ്, സെക്രട്ടറി ദിൽഷാദ് മുഹമ്മദ്, ജബ്ബാർ വാത്തേലി, കൃഷ്ണകുമാർ, ഇക്ബാൽ, സാം കുന്നത്ത്, റഷീദ് മല്ലശേരി, ഷാജി റാഫേൽ, പ്രിയ തുടങ്ങിയവർ സംസാരിച്ചു.