പെരുമ്പാവൂർ: സി.പി.ഐ. പെരുമ്പാവൂർ മണ്ഡലം സമ്മേളനം പുല്ലുവഴി പി.കെ.വി. സ്മാരക മന്ദിരത്തിൽ തുടങ്ങി. ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് കെ.കെ. രാഘവൻ പതാക ഉയർത്തി. മണ്ഡലം അസി. സെക്രട്ടറി പി.കെ.രാജീവൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ.അഷറഫ്, അഡ്വ. കെ.എൻ.സുഗതൻ, ബാബു പോൾ, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ സി.വി. ശശി, ഇ.കെ. ശിവൻ, കെ.എം.ദിനകരൻ, ശാരദ മോഹൻ, രാജപ്പൻ.എസ്.തെയ്യാരത്ത്, അഡ്വ. രമേഷ്ചന്ദ്, എ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.