
നെടുമ്പാശേരി: കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ. ഡിസ്ക്) കുന്നുകര സർവീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ഫുഡ് പ്ലാറ്റ്ഫോം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സഹകരണസ്ഥാപനങ്ങളുടെ ഉത്പ്പനങ്ങളും കാർഷിക ഉത്പ്പന്നങ്ങളും ഓൺലൈൻ മുഖേന വിറ്റഴിക്കുന്നതിന് ഓൺലൈൻ ആപ്പ് വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ യോഗത്തിൽ നടന്നു.
കുന്നുകര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ഷിയാസ്, സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ ) സജീവ് കർത്ത, അസി. രജിസ്ട്രാർ ഷാജിത, പള്ളിയാക്കൽ ബാങ്ക് പ്രസിഡന്റ് ജയചന്ദ്രൻ, കെ. ഡിസ്ക് അംഗം സെക്രട്ടറി ഡോ. ഉണ്ണിക്കൃഷ്ണൻ, പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. എം.ബി. നിധി, എം.പി. വിജയൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ കാർഷികമേഖലയിൽ വിവിധ ഇടപെടലുകൾ നടത്തുന്ന 45 സർവീസ് സഹകരണ ബാങ്കുകളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.