പറവൂർ: പറവൂർ ഏരിയയിലെ മുഴുവൻ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേപോലുള്ള യൂണീഫോം നടപ്പിലാക്കണമെന്ന് ബാലസംഘം പറവൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ എം.പി. മുരളി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ദയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.ആർ. ശിവരഞ്ചിനി (പ്രസിഡന്റ്), മേഘ ശ്യാം, അജയ് (വൈസ് പ്രസിഡന്റുമാർ), ആര്യനന്ദ സന്ദീപ് (സെക്രട്ടറി), സാരംഗി എസ്. ശേഖർ, അഞ്ചന സാബു (ജോയിന്റ് സെക്രട്ടറിമാർ), എം.കെ. വിക്രമൻ (കൺവീനർ), എം.എ. രശ്മി, എൻ.പി. ലാലൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.