കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാസംഘം സംസ്ഥാന സമിതിഅംഗം എം.കെ. മനോജ് അദ്ധ്യക്ഷനായി. കടയിരുപ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സെമിനാറിൽ കരിയർ ഗുരു പി. ആർ. വെങ്കിട്ടരാമൻ ക്ലാസെടുത്തു. താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, ജോസ് വി. ജേക്കബ്, മനോജ് മാത്യൂസ്, കെ. ശിവരാമൻ, സെൽവരാജ് മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.