കോലഞ്ചേരി: മഴുവന്നൂർ- കോലഞ്ചേരി മെഡിക്കൽ കോളേജ് റോഡിൽ വരട്ടിക്കാവിന് സമീപം ഓടകളിലെ സ്ലാബുകൾ അശാസ്ത്രീയമായി പാകിയതിനാൽ വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്നു. കഴിഞ്ഞ ദിവസം രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാർ ഓടയിലേക്ക് തെന്നിമാറി അപകടത്തിൽപ്പെട്ടു. സ്ലാബ് പൂർണമായും ഓട മൂടിക്കിടക്കാത്തതാണ് അപകട കാരണം. മഴവെള്ളത്തിന്റെ ഒഴുക്കുമൂലം ഈ ഭാഗത്ത് റോഡും ഇടിഞ്ഞിട്ടുണ്ട്. സ്ലാബുകൾ ശരിയാംവിധം സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.