മണ്ണൂർ: തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം നടത്തും. ഇതോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനഊട്ടും നടക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ ആര്യൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികനാകും. ക്ഷേത്രം രക്ഷാധികാരിയും ശബരിമല മുൻമേൽശാന്തിയുമായ എ.ആർ. രാമൻ നമ്പൂതിരി ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യും.