
പെരുമ്പാവൂർ: എസ്.എൻ.ഡി.പി.യോഗം കുന്നത്തുനാട് യൂണിയൻ സ്ഥാപക നേതാവ് ഇ.വി.കൃഷ്ണന്റെ സ്മൃതിദിനം കുന്നത്തുനാട് യൂണിയനിൽ ആചരിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ സ്മൃതിദിനാചരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സജിത് നാരായണൻ, കമ്മിറ്റി അംഗം എം.എ.രാജു, ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ഡോ.ആർ.അനിലൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നീ ചടങ്ങുകളും നടന്നു.