photo

വൈപ്പിൻ:സാമൂഹ്യ പ്രവർത്തകനായിരുന്ന സർവ്വോദയം കുര്യന്റെ 23-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ഞാറക്കൽ മാഞ്ഞൂരാൻ ഓഡറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. 2022 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി. ലിസ്സി ചക്കാലക്കലിന് കൊച്ചി മേയർ എം. അനിൽകുമാർ വിതരണം ചെയ്തു. 10,001 രൂപയും, ഫലകവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. വിദ്യാഭ്യാസ അവാർഡ് സമ്മാനിച്ചു. നോട്ട് ബുക്ക് വിതരണം ഡി.എം.കെ. ജില്ലാ സെക്രട്ടറി ബിബിൻ വളയങ്ങാട്ട് വിതരണം ചെയ്തു. മുൻ വൈപ്പിൻ പ്രസ് ക്ലബ് പ്രസിഡന്റ് ശിവദാസ് നായരമ്പലം കുട വിതരണം ചെയ്തു. ഷൈജു കേളന്തറ, വി. എസ്. രവീന്ദ്രനാഥ്, ആശ പൗലോസ്,ജോസഫ് കിഴക്കേടൻ, ആന്റണി പുന്നത്തറ, ഫ്രാൻസിസ് അറക്കൽ,ജോസഫ് നരികുളം, സെബാസ്റ്റ്യൻ തേക്കാനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.