sant

കൊച്ചി: ശാന്തിഗിരി ഹെൽത്ത്‌കെയർ ആൻഡ് റിസർച്ച് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള കർക്കടക ചികിത്സാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. ഇതിന്റെ ഭാഗമായി കർക്കടകക്കഞ്ഞി വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ആശ്രമം ഇൻചാർജ് തനിമോഹനൻ ജ്ഞാനതപസ്വി സ്വാമി അദ്ധ്യക്ഷനായി. ജനനി തേജസി ജ്ഞാനതപസ്വിനി, ബ്രഹ്മചാരി അനൂപ് ടി.പി, അഡ്വ. കെ.സി. സന്തോഷ്‌കുമാർ, ആർ. സതീശൻ, രാധാകൃഷ്ണൻ പാറപ്പുറം, അഖിൽ ജെ. എൽ, അഡ്വ. ചന്ദ്രലേഖ കെ.കെ., ഡോ. ആതിര ടി.എ, ഡോ. ആരതി സഞ്ജു തുടങ്ങിയവർ പങ്കെടുത്തു.