plastic

കൊച്ചി: പ്ലാസ്റ്റിക് വാട്ടർ ടാങ്കും പി.വി.സി പൈപ്പുകളും സൂക്ഷിക്കുന്ന ഗോഡൗണിന് തീപിടിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ എറണാകുളം സെമിത്തേരിമുക്ക് പവർ ഹൗസ് റോഡിലെ യൂണിവേഴ്സൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സെൻട്രൽ എന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിലുണ്ടായിരുന്ന ചെറു ചെരക്ക് വാഹനവും പ്ലാസ്റ്റിക് ഉപകരണങ്ങളും അഗ്നിക്ക് ഇരയായി. തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചയുടൻ എറണാകുളം ക്ലബ് റോഡ് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനത്തിൽ ഷോട്ട് സർക്യൂട്ട് ഉണ്ടായാതായാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നര മണിക്കൂറെയടുത്താണ് തീയണച്ചത്.