മട്ടാഞ്ചേരി: ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിൽ സി.പി.എം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ശൃംഖല തീർക്കും. 25 ന് വൈകിട്ട് നാലിന് സ്കൂളിന്റെ മുന്നിലാണ് പ്രതിഷേധ ശൃംഖല. സ്കൂൾ മാനേജ്മെന്റിന് നടത്താൻ താത്പര്യമില്ലെങ്കിൽ സ്കൂൾ സർക്കാരിന് കൈമാറണമെന്ന് കൊച്ചി ഏരിയാ കമ്മിറ്റി സെക്രട്ടറി കെ. എം. റിയാദ് ആവശ്യപ്പെട്ടു.