വൈപ്പിൻ: സി.പി.എം വൈപ്പിൻ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ മൂന്നാംദിനം കുഴുപ്പിള്ളി, ചെറായി, പള്ളിപ്പുറം ലോക്കൽ മേഖലകളിൽ പര്യടനം നടത്തി മുനമ്പം ഐ.ആർ. വളവിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എ. പി. പ്രിനിലിന് പുറമേ ജില്ലാ കമ്മിറ്റി അംഗം എം. കെ. ശിവരാജൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. വി. ലൂയിസ്, എ. കെ. ശശി, ഡോ. കെ. കെ. ജോഷി, കെ. എ. സാജിത്ത്, എ. കെ. ഗിരീഷ്, അഡ്വ. എം. ബി. ഷൈനി, എം. പി. ശ്യാംകുമാർ എന്നിവർ പങ്കെടുത്തു. സമാപനസമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ. ബി. സോജൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ സമ്മേളനത്തിൽ അനുമോദിച്ചു.