വൈപ്പിൻ: വൈപ്പിൻ- മുനമ്പം സംസ്ഥാന പാതയിൽ ചെറായി ബേക്കറി ഈസ്റ്റ് റോഡിന് സമീപം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസമായി റോഡിലേക്ക് മറിഞ്ഞുകിടന്നിരുന്ന പരുത്തിമരം ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടിമാറ്റി. പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, മെമ്പർ വി.ടി. സൂരജ്, ജിതിൻ തോമസ്, അഡോണിസ് ജോൺസൻ, ടി.ആർ. ആദർശ്, പ്രജേഷ് ജോഷി എന്നിവർ നേതൃത്വം നൽകി.