വൈപ്പിൻ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ എടവനക്കാട് യൂണിറ്റ് കൺവെൻഷനും അംഗത്വ വിതരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സി.വാസു അദ്ധ്യക്ഷത വഹിച്ചു. പി.എ.വർഗീസ്, എ.എ.ചന്ദ്രവല്ലി, കെ.ഐ.കുര്യക്കോസ്, അമ്മിണി ദാമോദരൻ, വി.രാധാകൃഷ്ണൻ, കെ.ബി.സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയംനേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ്അവാർഡും, പി.എസ്.സി പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക്‌നേടിയ പി.എസ്.സഹനക്ക് മൊമെന്റോ നൽകി.