photo
ആയുർവേദ മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ ബിന്ദു തങ്കച്ചൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: സീതാറാം ആയുർവേദയുടെയും ഹസ്ത സാംസ്‌കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് വലിയവീട്ടിൽകുന്ന് മൈതാനിയിൽ വാർഡ് മെമ്പർ ബിന്ദു തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസുമുണ്ടായിരുന്നു. ബിനോയ്, സുധീർകുമാർ, പി.വി. വിദ്യ, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.