മരട്: നിർദ്ദിഷ്ട കൊച്ചി - മൂവാറ്റുപുഴ ആറുവരിപ്പാതയിൽ മരടിലെ ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസമര ആലോചനായോഗം ഇന്ന് നടക്കും. ജോർജ് വാകയിൽ ഹാളിൽ നടക്കുന്ന യോഗം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗൺസിലർമാരായ സിബി സേവ്യർ, ബേബി പോൾ, ജെയ്നി പീറ്റർ, മുൻ കൗൺസിലർ ജിൻസൺ പീറ്റർ എന്നിവർ സംസാരിക്കും.