തൃക്കാക്കര: ശക്തമായ മഴയിൽ കാക്കനാട് വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂരയും വാട്ടർ ടാങ്കും തകർത്തു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കരിമക്കാട് സ്വദേശിയും തൃപ്പൂണിത്തുറ മുനിസിപ്പൽ ജീവനക്കാരനുമായ ശശി കാവുങ്കലിന്റെ വീട്ടിലേക്കാണ് സമീപവാസിയുടെ പറമ്പിലെ മരം വീണത്. വിവരം അറിയിച്ചതു പ്രകാരം ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.