ayurvedha

കൊച്ചി: സംസ്ഥാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 181 തസ്തികകൾ അടിയന്തരമായി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കിടത്തിച്ചികിത്സ നൽകുന്ന 51ആയുർവേദ ആശുപത്രികളിൽ ഒരു മെഡിക്കൽ ഓഫീസർ തസ്തിക മാത്രമുള്ളിടത്ത് ഒരു മെഡിക്കൽ ഓഫീസറെ കൂടി അനുവദിക്കുക, തസ്തിക നിലവിലില്ലാത്ത 35 ആയുർവേദ ഡിസ്‌പെൻസറികളിൽ ഫാർമസിസ്റ്റിനെ അനുവദിക്കുക, തസ്തിക നിലവിലില്ലാത്ത 90 ആശുപത്രികളിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.വി.ജെ. സെബി റിപ്പോർട്ട് അവതരിപ്പിച്ചു.