കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റി മറവി രോഗികൾക്കായി ആരംഭിച്ച മെമ്മറി ആൻഡ് കോഗ്‌നിറ്റീവ് ഡിസോർഡേഴ്‌സ് ക്ലിനിക്ക് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഡിമെൻഷ്യ, അൾഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്ക് പരിചരണവും ചികിത്സയും നൽകാൻ സഹായകരമായാണ് ക്ലിനിക് പ്രവർത്തിക്കുക. മറവിരോഗം ബാധിച്ചവർക്ക് പ്രത്യേക പാക്കേജുകളും ലഭിക്കും. ആഴ്ചയിൽ ഒരു ദിവസമാണ് ക്ലിനിക്ക് പ്രവർത്തിക്കുക.