അങ്കമാലി: സരോജിനി വല്യമ്മയെ അങ്കമാലി മർച്ചന്റ്സ് വനിതാവിംഗ് ഭാരവാഹികൾ ആദരിച്ചു. കേരളകൗമുദി വാർത്തശ്രദ്ധയിൽപ്പെട്ടാണ് ഭാരവാഹികൾ ടി.ബി. ജംഗ്ഷന് സമീപമുള്ള വീട്ടിലെത്തി ആദരിച്ചത്. പ്രസിഡന്റ് എൽസി പോൾ പൊന്നാടഅണിയിച്ചു. വൈസ് പ്രസിഡന്റ് മിനി ജോജോ മെമന്റോ കൈമാറി. കമ്മിറ്റിഅംഗങ്ങളായ കല പ്രിയ സെൽവരാജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.