scout
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചു നൽകുന്ന സ്നേഹ വീടിന് മുൻസിപ്പൽ ചെയർമാൻ റെജി മാത്യു തറക്കല്ലിടുന്നു

അങ്കമാലി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അങ്കമാലി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹഭവനത്തിന് മുനിസിപ്പൽ ചെയർമാൻ റെജി മാത്യു തറക്കല്ലിട്ടു. കൗൺസിലർ എ.വി. രഘു അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ പി. അംബിക, ഭാരത് സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രഷറർ ടി.വി. പീറ്റർ എന്നിവർ പ്രോജക്ട് അവതരിപ്പിച്ചു. കിടങ്ങൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിനി, ഇൻഫന്റ് ജീസസ് എൽ.പി സ്കൂൾ മൂന്നാംക്ലാസ് വിദ്യാർത്ഥിനി എന്നിവരുടെ കുടുംബത്തിനാണ് സുമനസുകളുടെ സഹായത്തോടെ വീട് നിർമ്മിച്ച് നൽകുന്നത്. ഈ കുടുംബങ്ങൾ വർഷങ്ങളായി വാടകവീട്ടിലാണ് താമസിക്കുന്നത്.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021-26ന്റെ ഭാഗമായാണ് എല്ലാ വിദ്യാഭ്യാസ ഉപജില്ലകളിലും സ്നേഹഭവനം നിർമ്മിച്ചു നൽകുന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ്, കൗൺസിലർ ലേഖ മധു, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് ഭാരവാഹികളായ സി.എസ്. സുധീഷ്‌കുമാർ, ജിനീഷ് ശശി, സി. വിജി റോസ്, സനിൽ പി.തോമസ്, പി. രഘു, പി.ടി.എ പ്രസിഡന്റ് ജോൺസൺ പൗലോസ്, ഹെഡ്മിസ്ട്രസുമാരായ സിസ്റ്റർ ടെസിൻ, സീന ബാബു എന്നിവർ സംസാരിച്ചു.