തൃപ്പൂണിത്തുറ: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഉദയംപേരൂർ ഗവ. ജെ.ബി.എസിനു നിർമ്മിച്ചു നൽകിയ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ഉദയംപേരൂർ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷയായി. ഐ.ഒ.സി, കേരള ചീഫ് ജനറൽ മാനേജർ ആൻഡ് സ്റ്റേറ്റ് ഹെഡ് സൻജിബ് കുമാർ ബഹറ, ഐ.ഒ.സി എൽ.പി.ജി ചീഫ് ജനറൽ മാനേജർ ആർ. രാജേന്ദ്രൻ, ജനറൽ മാനേജർ എൽ.പി.ജി ഓപ്പറേഷൻസ് ടി.ഡി സാബു, ഡി.ജി.എം എച്ച്.ആർ ആർ. ബിന്ദു, ഡി.ജി.എം പ്ലാന്റ് കൊച്ചിൻ എൽ.പി.ജി ബോട്ടിലിംഗ് പ്ലാന്റ് രമ്യ കെങുവ, ഐ.ഒ.സി എൽ.പി.ജി എൻജിനിയറിംഗ് മാനേജർ ജി.എം അനുതമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ലേഖ രവീന്ദ്രൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് ബിനു വിശ്വം നന്ദിയും പറഞ്ഞു. 'സ്വച്ഛതാ പക്വാഡ'യുടെ ഭാഗമായി ഐ.ഒ.സി യുടെ വൃക്ഷത്തൈ നടീൽ സ്കൂൾ തല ഉദ്ഘാടനവും ഹൈബി ഈഡൻ എം.പി. നിർവഹിച്ചു.