എടയ്ക്കാട്ടുവയൽ: പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത, എല്ലായിടവും കൃഷിയിടമാക്കുക എന്നീ ലക്ഷ്യങ്ങളോടെ എടയ്ക്കാട്ടുവയൽ രണ്ടാം വാർഡിൽ ജെ.എൽ.ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കൃഷി ആരംഭിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജൂലിയ ജെയിംസ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് കെ.എം.സുനിൽ, സി.ഡി.എസ് അംഗങ്ങളായ നീതു വിൽസൺ,ശോഭന രാമചന്ദ്രൻ, ലീല രാജു, സിനി സുജിത്ത്, ബാലസഭ റിസോഴ്‌സ് പേഴ്‌സൺ ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.