appolo
അപ്പോളോ അഡ്ലക്സ് ആശുപത്രി നടപ്പിലാക്കുന്ന സഞ്ജീവിനി പദ്ധതി ചീഫ് കോമേഴ്ഷ്യൽ ഓഫിസർ ജോയ് ഗോമസും കറുകുറ്റി റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് ഡേവിഡ് പൈനാടത്ത് ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ സഞ്ജീവനി പദ്ധതിക്ക് തുടക്കമായി. ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ ജോയ് ഗോമസ്, കറുകുറ്റി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡേവിഡ് പൈനാടത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയേഷനുകളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. വിവിധ റെസിഡന്റ്സ് അസോസിയേഷനുകളിൽനിന്ന് തിരഞ്ഞെടുത്ത വോളന്റിയർമാർക്ക് ബി.എൽ.എസ് ട്രെയിനിംഗ് നൽകുക, രോഗികൾക്ക് പ്രാഥമിക ചികിൽസ ഉറപ്പാക്കി രോഗിയെ വിദഗ്ദ്ധചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കുക എന്നതും ലക്ഷ്യമിടുന്നുണ്ട്.

ആദ്യഘട്ടത്തിൽ അങ്കമാലി, കറുകുറ്റി, ചാലക്കുടി എന്നീ പ്രദേശങ്ങളിലെ റെസിഡന്റ്സ് അസോസിയേഷനുകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക. തുടർന്നുള്ള മാസങ്ങളിൽ പദ്ധതി മറ്റ് പ്രദേശങ്ങളിലെ അസോസിയേഷനുകളിലും ലഭ്യമാക്കും. അപ്പോളോ ആശുപത്രി മാർക്കറ്റിംഗ് വിഭാഗം എ.ജി.എം അനിൽകുമാർ, മാർക്കറ്റിംഗ് മാനേജർ സൂരജ് ശശി, സെക്രട്ടറി ജോർജ് വാത്തിക്കുളം എന്നിവരും സംസാരിച്ചു.