ആലുവ: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റി ആലുവ ഏരിയ ശില്പശാല സംഘടിപ്പിച്ചു. ദേശാഭിവർദ്ധിനി ബാങ്ക് ഓഡിറ്റോറിയത്തിൽ ഡോ. അജോപോൾ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് വി. സലിം അദ്ധ്യക്ഷത വഹിച്ചു. ഡോ. വിനിത റിജു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.ജെ. ഐസക് പ്രവർത്തനരേഖ അവതരിപ്പിച്ചു. എ.പി. ഉദയകുമാർ, എൻ.സി. ഉഷാകുമാരി, ഖദീജ മൊയ്‌ദീൻ, പി.ആർ. രാജേഷ്, ടി.ആർ. ദീപു എന്നിവർ സംസാരിച്ചു. സൊസൈറ്റിയുടെ നേതൃത്വത്തിൽ ആലുവ കേന്ദ്രമാക്കി സൗജന്യ ഫിസിയോ തെറാപ്പി സെന്റർ ആരംഭിക്കും.