temple-
നാലമ്പല ദർശനത്തിന് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലെത്തുന്നവർക്ക് സേവാഭാരതിയുടെ ചുക്കുകാപ്പി വിതരണം വൈസ് പ്രസിഡന്റ് കുഞ്ഞിരാമൻ പുതുശേരി ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: രാമായണ മാസാചരണത്തോടനുബന്ധിച്ച നാലമ്പല ദർശനത്തിന് തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രത്തിലെത്തുന്നവർക്ക് സേവാഭാരതി ചുക്കുകാപ്പി വിതരണം തുടങ്ങി. വൈസ് പ്രസിഡന്റ് കുഞ്ഞിരാമൻ പുതുശേരി ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, സി.എൻ. ശശിധരൻ, കെ.വി. സജീവൻ, എം.ആർ. സജീവ്, കെ.സി. ബിജു എന്നിവർ സംസാരിച്ചു.