library
ഞാലൂക്കര നവോദയം വായനശാലയിൽ നടന്ന കളിവായന അഡ്വ. വി. കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: മൂക്കന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളും ഞാലൂക്കര നവോദയം ഗ്രന്ഥശാലയും ചേർന്ന് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കളിവായന സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി, അദ്ധ്യാപക സംഗമത്തിൽ ചെറുകഥാകൃത്ത് ജി. നെൽസൺ, നാടകകൃത്തും സംവിധായകനുമായ തോമസ് മാളക്കാരൻ, ഗ്രന്ഥകാരൻ എ.എസ്. ഹരിദാസ് എന്നിവരുമായി സംവാദംനടത്തി. ലൈബ്രറി ജോ.സെക്രട്ടറി ബാബു ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.എ. സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ പി.കെ. ബാലകൃഷ്ണൻ, പി.എസ്. സന്തോഷ്, പി.ബി. വിജേഷ്, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ എം.വി. ദിലീപ്കുമാർ, പി.ടി. അശോകൻ, സഞ്ജയ് സൈമൺ, അദ്ധ്യാപകരായ എ.ജി. ഏല്യാസ്, സി. വസന്തകുമാരി എന്നിവർ സംസാരിച്ചു. പരിപാടി ഭഗത് ദിലീപ് ക്രോഡീകരിച്ചു.