പെരുമ്പാവൂർ: ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയും പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റുമായിരുന്ന എം.കെ. വിശ്വനാഥൻ മാസ്റ്ററെ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ശാഖാ ഹാളിൽ നടന്ന സമ്മേളനം എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി. ജവഹർ അദ്ധ്യക്ഷതവഹിച്ചു. സ്വാമിനി ജ്യോതിർമയി ഭാരതി (മംഗലഭാരതി ആശ്രമം) അനുഗ്രഹപ്രഭാഷണം നടത്തി.
മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ,കേരള ബ്രാഹ്‌മണസഭ പ്രസിഡന്റ് എൻ. രാമചന്ദ്രൻ, വടർകുറ്റി സമൂഹം പ്രസിഡന്റ് എൻ. ഹരിഹര സുബ്രഹ്‌മണ്യഅയ്യർ, എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ മുൻ പ്രസിഡന്റ് അഡ്വ.ടി.എ. വിജയൻ, മുൻ സെക്രട്ടറി അഡ്വ.ആർ. അജന്തകുമാർ, വായനാപൂർണിമ കോ- ഓർഡിനേറ്റർ ഈ.വി. നാരായണൻ, ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർഫോറം മുൻ സംസ്ഥാന ട്രഷറർ സുനിൽ മാളിയേക്കൽ, കാഞ്ഞിരക്കാട് ശാഖായോഗം പ്രസിഡന്റ് പി. മനോഹരൻ, പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് ടി.കെ. ബാബു, സെക്രട്ടറി സി.കെ. സുരേഷ്ബാബു, വനിതാസംഘം സെക്രട്ടറി വത്സല രവികുമാർ, കെ.പി. ലീലാമണി, മുതുകാട്ട് ഫാമിലി ട്രസ്സ് സെക്രട്ടറി എം.പി. സത്യൻ, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ താലൂക്ക് കൺവീനർ എം.എസ്. സുരേഷ്, ഡോ. സുധീഷ് മണലിൽ (പ്രിൻസിപ്പൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ, അമൃത യൂണിവേഴ്‌സിറ്റി കോയമ്പത്തൂർ) എന്നിവർ സംസാരിച്ചു.