പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലുവഴി ഗവ. എൽ പി സ്‌കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ ടോയ്ലറ്റ് കോംപ്ലക്‌സിന്റെയും കെട്ടിട നവീകരണത്തിൻറയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. മെമ്പർ ദീപ ജോയി അദ്ധ്യക്ഷതവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ബ്ലോക്ക് മെമ്പർ അംബിക മുരളീധരൻ, പി.ടി.എ പ്രസിഡന്റ് പോൾസൺ ജി.കെ, എസ്.എം.സി ചെയർമാൻ ബിനു പി. ജോൺ, അനിൽ, സുജിത, ഹെഡ്മിസ്ട്രസ് ആർ. ജയശ്രീ എന്നിവർ സംസാരിച്ചു.