കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ കൊക്കോത്തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ് എ.പോൾ, വൽസ വേലായുധൻ, അംഗങ്ങളായ ഡോളി ബാബു, അനാമിക, കൃഷി ഓഫീസർ പി.എച്ച്. ഹാജിറ, ആസൂത്രണസമിതി അംഗങ്ങളായ എൻ.പി. രാജീവ്, പോൾ കെ.പോൾ, അനസ് ചൂരമുടി, ജോളി.കെ.ജോസ് എന്നിവർ പ്രസംഗിച്ചു.