പള്ളുരുത്തി: റൂബി ജൂബിലി ആഘോഷിക്കുന്ന അക്വിനാസ് കോളേജ്, മഹാത്മാഗാന്ധി സർവകലാശാല റാങ്ക് ജേതാക്കളെയും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. ഗ്രാജുവേഷൻ ഡേ 2022 ബിരുദദിനം എന്ന പേരിൽ മാനേജർ ഡോ.ഫാ.മരിയൻ അറക്കൽ അധ്യക്ഷനായ ചടങ്ങിൽ റാങ്ക് ജേതാക്കൾക്ക് ഫലകങ്ങൾ. പ്രിൻസിപ്പൽ ഇൻ ചാർജ് ബ്രിജിത്ത് ജീജി മെഡലുകൾ നൽകി. വൈസ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജസ്റ്റിൻ റെബല്ലോ, ഐക്യുഎ'സി കോ ഓർഡിനേറ്റർ ഡോ. താരാനാഥ് ആർ എന്നിവർ സംസാരിച്ചു.