citu
സി.ഐ.ടി.യു. ഒക്കൽ പഞ്ചായത്ത് സമ്മേളനം അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സി.ഐ.ടി.യു ഒക്കൽ പഞ്ചായത്ത് സമ്മേളനം അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എസ്. ബിജു അദ്ധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി കെ.ഇ. നൗഷാദ്, പ്രസിഡന്റ് ആർ. സുകുമാരൻ, കെ.ഡി. ഷാജി, ടി.ജി. ബിജു, വിൻസി സാബു എന്നിവർ സംസാരിച്ചു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കെ. ചന്ദ്രൻ പിള്ള കാർഡ് വിതരണം ചെയ്തു. ഭാരവാഹികളായി എസ്. ബിജു.(പ്രസിഡന്റ്), കെ.മുഹമ്മദാലി (വൈസ് പ്രസിഡന്റ്), പി.കെ. സിജു (സെക്രട്ടറി), വിൻസി സാബു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.