പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ ഡെങ്കിപ്പനി ബോധവത്കരണവും റാലിയും പരിസരശുചീകരണവും നടത്തി. വാർഡ് രണ്ടിൽ നടന്ന ബോധവത്കരണക്ലാസ് ഡോ. ബിമൽബാബു നയിച്ചു. തുടർന്ന് ഡെങ്കി ബോധവത്കരണ റാലി മെഡിക്കൽ ഓഫീസർ ഫ്‌ലാഗ് ഓഫ് ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിതകർമ്മസേന, അർ.ആർ.ടി പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പരിസരശുചീകരണവും നടത്തി. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി നേതൃത്വംനൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. രാജേഷ്, സൈജൻ എൻ.ഒ, സോളി ബെന്നി, ശ്യാം ജോസ്, ജിസൺ സ്റ്റീഫൻ, വർഗീസ് പി.പി എന്നിവർ സംസാരിച്ചു.