പറവൂർ: വർഗീയ ശക്തികളോട് കൂട്ടുചേരുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ രാജി ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ അദ്ദേഹത്തിന്റെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു.
മതേതരത്വം പറഞ്ഞ് വോട്ടുപിടിച്ച വി.ഡി. സതീശൻ വർഗീയ ശക്തികളുമായി ചേർന്ന് കേരള ജനതയെ വഞ്ചിച്ചതായി ടി.ടി. ജിസ്‌മോൻ പറഞ്ഞു. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും റിക്രൂട്ടിംഗ് ഏജൻസിയായി കോൺഗ്രസ് മാറി. പ്രതിപക്ഷ നേതൃസ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവച്ച് സതീശൻ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡിവിൻ കെ. ദിനകരൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീക്ഷ്, സി.പി.ഐ. പറവൂർ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, കെ.എസ്. ജയദീപ്, ആൽവിൻ സേവ്യർ, പി.എ. നിസാം മുദ്ധീൻ, അസലഫ് പാറേക്കാടൻ, എ. സഹദ്, പി.കെ. ഷിഫാസ്, സുനിൽ സുകുമാരൻ, സിറാജ് എം.എ എന്നിവർ പ്രസംഗിച്ചു.