veng
വെങ്ങോല സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവപ്രതിഭാ സംഗമം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൽറഹിം ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ യുവപ്രതിഭാ സംഗമവും കരിയർ ഗൈഡൻസ് ക്ലാസും നടത്തി.
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾറഹിം ഉദ്ഘാനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം ഐ ബീരാസ് അദ്ധ്യക്ഷതവഹിച്ചു. യൂത്ത് ബാങ്കിംഗ് ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി നിർവഹിച്ചു. ഡിഗ്രി റാങ്ക് ജേതാക്കളെയും മറ്റു അവാർഡ് ജേതാക്കളെയും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ എം രാമചന്ദ്രൻ ആദരിച്ചു.

പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ബേസിൽ കുര്യാക്കോസ്, കെ.ഇ. കുഞ്ഞുമുഹമ്മദ്, എ.എം. സുബൈർ, കെ.എം. അബ്ദുൽ ജലാൽ, ബിബിൻഷ യൂസഫ്, ബാങ്ക് ഭരണസമിതിഅംഗങ്ങളായ ഒ.എം. സാജു, സി.എസ്. നാസിറുദ്ദീൻ, എം.വി. പ്രകാശ്, കെ.കെ. ശിവൻ, ബിനേഷ് ബേബി, ഹസൻകോയ, നൈബി കുര്യൻ, ധന്യ രാമദാസ്, സന്ധ്യ ആർ. നായർ, നിഷ റെജികുമാർ, സെക്രട്ടറി ഇൻചാർജ് സിമി കുര്യൻ, സി.വി. ഐസക്ക്, എം.കെ. ബാലൻ, എൻ.ആർ. വിജയൻ എന്നിവർ സംസാരിച്ചു.